Skip to main content

അക്വാകള്‍ച്ചര്‍ പരിശീലനത്തിന് അപേക്ഷിക്കാം

 

ഫിഷറീസ് വകുപ്പിന്റ ആഭിമുഖ്യത്തില്‍ അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ വിജയകരമായി പൂര്‍ത്തീകരിച്ച 20നും 30നും ഇടക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യതൊഴിലാളി വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിന്റെ തെരെഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിങ് സെന്ററുകളിലുമാണ് പരിശീലനം. പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും.  പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 27നകം അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (ട്രെയിനിങ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി കോളജ്.പി.ഒ, ആലുവ - 2 എന്ന വിലാസത്തിലോ jdfraluva@gmail.com  മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും.

date