Skip to main content

സംസ്ഥാന പോലിസ് മേധാവിയുടെ പരാതി അദാലത്ത് 23 ന്

സംസ്ഥാന പോലിസ് മേധാവി അനിൽകാന്ത് കാസർകോട് ജില്ലയിൽ സെപ്റ്റംബർ 23 ന് രാവിലെ 10 മുതൽ പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികേൾക്കുന്നു. കാസർകോട് ജില്ലാ പോലിസ് ഓഫീസിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് സംസ്ഥാന പോലിസ് മേധാവിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം. സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നൽകാനുള്ളവർ സെപ്റ്റംബർ 22 ന് വൈകീട്ട് അഞ്ചിനകം പരാതികൾ ജില്ലാ പോലിസ് ഓഫീസിൽ സമപ്പിക്കണം. ഫോൺ: 9497976013, 9497990141.

date