22 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
ജില്ലയിലെ 22 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വടകര,പേരാമ്പ്ര,തോടന്നൂര്‍, ബ്ലോക്ക് പഞ്ചായത്തുകളുടേയും പെരുമണ്ണ, ഉണ്ണികുളം, തിക്കോടി, കൂത്താളി, കിഴക്കോത്ത്,നാദാപുരം,തൂണേരി,അഴിയൂര്‍,പുറമേരി, ഒഞ്ചിയം, കുറ്റ്യാടി, ചേമഞ്ചേരി, തലക്കുളത്തൂര്‍, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, ചെക്യാട്, അത്തോളി, നരിക്കുനി,ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. നേരത്തെ 20 പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 42 പഞ്ചായത്തുകള്‍ക്ക് അംഗീകാരം ലഭിച്ചു.
വെറ്റിംഗ് ഉദ്യോഗസ്ഥന്റെ പരിശോധനയും സാങ്കതികാനുമതിയും ആവശ്യമുള്ള പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി യോഗം വിലയിരുത്തി. എന്നാല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം മാത്രം ആവശ്യമായ പ്രൊജക്ടുകളും വെറ്റിംഗ്് ഉദ്യോഗസ്ഥന്റെ പരിശോധന മാത്രം ആവശ്യമുള്ള പ്രൊജക്ടുകളും അംഗീകരിക്കുന്നതില്‍ മികച്ച പുരോഗതിയുണ്ട്. നിലവില്‍ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നായി 4238 പ്രൊജക്ടുകള്‍ സാങ്കേതിക അനുമതിക്ക് സമര്‍പ്പിക്കാനായി അവശേഷിക്കുന്നുണ്ട്. ഇവ നടപ്പിലാക്കാനാവശ്യമായ നടപടികള്‍ പരിശോധിച്ച് ജൂലൈ 5 നു മുന്‍പ് എസ്റ്റ്‌മേറ്റ് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ യു.വി ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, അസ്സിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments