Skip to main content
വിദ്യാർഥികൾക്ക് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ ഹൃദയതരംഗം പദ്ധതിയിലൂടെ മൊബൈൽ ഫോൺ നൽകുന്നതിന്റെ ആദ്യകൈമാറ്റം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവഹിക്കുന്നു

ഹൃദയതരംഗം പദ്ധതി: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മൊബൈൽ ഫോൺ നൽകി

മൊബൈൽ ഫോൺ ഇല്ലത്തത് മൂലം ഓൺലൈൻ പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാർഥികൾക്ക് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ ഹൃദയതരംഗം പദ്ധതിയിലൂടെ മൊബൈൽ ഫോണുകൾ നൽകി. ആദ്യഘട്ടമായി 50 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആദ്യ കൈമാറ്റം നടത്തി.
ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ, നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, ഡി.ഇ.ഒ. നന്ദികേശ്, എ.ഇ.ഒ അഗസ്റ്റിൻ ബെർണാഡ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ സ്വാഗതം പറഞ്ഞു.

 

date