Skip to main content
നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരി ചെയര്‍മാന്‍ എം. വെങ്കടേശന്‍ ശംഖുവാരത്തോട് കോളനി സന്ദര്‍ശനം സന്ദര്‍ശിക്കുന്നു.

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു

 

 

നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരി ചെയര്‍മാന്‍ എം. വെങ്കടേശന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു.  പാലക്കാട് നഗരസഭയിലെ സുന്ദരം,ശംഖുവാരത്തോട് കോളനികൾ, പാലക്കാട് ഗവ മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലാണ്  ചെയര്‍മാന്‍ സന്ദർശിച്ചത്. ശുചീകരണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌ന പരിഹാരം, ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് സന്ദര്‍ശനം.  തുടര്‍ന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചീകരണ തൊഴിലാളികളുമായി ചര്‍ച്ച നടത്തി.

 

കോവിഡ് കാലത്ത് അവധിയില്ലാതെ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളുടെ ലീവ് സറണ്ടറുമായി ബന്ധപ്പെട്ട പരാതിയില്‍  പാലക്കാട്‌ നഗരസഭാ അധികൃതരില്‍ നിന്നും  ചെയര്‍മാന്‍ വിശദീകരണം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്‌സ്, സ്ത്രീ തൊഴിലാളികള്‍ക്ക് ശുചിമുറി, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്   തൊഴിലാളികളില്‍ നിന്നും ചോദിച്ചറിഞ്ഞു.

 

ശുചീകരണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ലൈവല്‍ കമ്മീഷന്‍ ആരംഭിക്കണമെന്ന അഭിപ്രായം ചെയര്‍മാന്‍ യോഗത്തിൽ മുന്നോട്ട് വെച്ചു.

 

തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ncsk.nic.in ൽ നൽകാമെന്നും കമ്മീഷന്‍  ചെയര്‍മാന്‍ എം. വെങ്കടേശന്‍ അറിയിച്ചു. 

 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, സബ് കലക്ടര്‍ ബല്‍പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തു.

 

 

date