Skip to main content

കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ സാനിറ്ററി നാപ്കിൻ വെൻ്റിംഗ് മെഷീൻ സ്ഥാപിച്ചു 

 

 

ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ജില്ലാ വനിതാ -ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ സാനിറ്ററി നാപ്കിൻ വെൻ്റിംഗ് മെഷീൻ സ്ഥാപിച്ചു. സ്ത്രീ ജീവനക്കാർക്കായുള്ള ശുചിമുറിയിലാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സ്റ്റാൻ്റ് കെട്ടിടത്തിനുള്ളിലും വെൻ്റിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെട്ടിടം പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ഇത് ഉപയോഗയോഗ്യമാകൂ. 

 

കഴിഞ്ഞ ദിവസം ജില്ലാ വനിതാ-ശിശുവികസന വകുപ്പിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് സിവിൽ സ്‌റ്റേഷനിൽ ഒന്നാം നിലയിലുള്ള സ്ത്രീകളുടെ  ശുചിമുറികളിലായി രണ്ട് വെൻ്റിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. നാല് വെൻ്റിംഗ് മെഷീനുകൾക്കായി രണ്ടര ലക്ഷത്തോളം രൂപയാണ് പദ്ധതി വിഹിത പ്രകാരം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നത്. പത്ത് രൂപ നാണയങ്ങളായി മെഷീനിൽ നിക്ഷേപിച്ചാൽ സാനിറ്ററി പാഡ് പുറത്തേക്ക് വരുന്ന രീതിയിലാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. ഒന്ന്, അഞ്ച്,10 രൂപ നാണയങ്ങൾ ഇതിനായി ഉപയോഗിക്കാം. മൂന്ന് പാഡുകളുള്ള ഒരു പാക്കറ്റാണ് ഗുണഭോക്താവിന് ലഭിക്കുക.

date