Skip to main content

ലോക പുകയില വിരുദ്ധ ദിനം ആചരിക്കും

 

 ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 13) ലോക പുകയില വിരുദ്ധ ദിനം ആചരിക്കും. ആചരണവുമായി ബന്ധപ്പെട്ട പൊതു സമ്മേളനവും ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചങ്ങനാശ്ശേരി സെന്റ് ജോസ്ഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പൊതു സമ്മേളനം സി.എഫ് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും. മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം നഗരസഭാ ചെയര്‍മാന്‍ അനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. ആരോഗ്യ വകുപ്പ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ബിപിന്‍ ഗോപാല്‍ മുഖ്യ              പ്രഭാഷണം നടത്തും. റഫ. ഫാദര്‍ ആന്റണി ഏത്തയ്ക്കാട് പുകയില വിരുദ്ധ സന്ദേശം നല്‍കും. റവ.ഡോ.ജോസഫ് പാറയ്ക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സജി തോമസ,് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍ പത്മകുമാര്‍ എന്നിവര്‍ സംസാരിക്കും. പുകവലിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള  ഹ്രസ്വ ചിത്രങ്ങളില്‍ മികച്ച പത്തെണ്ണം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍ സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍   മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ നന്ദിയും പറയും. 

  (കെ.ഐ.ഒ.പി.ആര്‍-1193/18) 

date