Skip to main content

റേഡിയോഗ്രാഫര്‍- ഫാര്‍മസിസ്റ്റ്  ഇന്റര്‍വ്യൂ 14ന്

 

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിനുളള ഇന്റര്‍വ്യൂ 14ന് നടക്കും. ജില്ലാ എംപ്ലോയ്‌മെന്റിന്റെ എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നതാണ്. യോഗ്യതയുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം 14ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍: 04828203492, 202292

                                                   (കെ.ഐ.ഒ.പി.ആര്‍-1195/18)              

date