Skip to main content

കുടുംബശ്രീയുടെ അയല്‍ക്കൂട്ടതല പ്രത്യേക ക്യാമ്പയിന്‍ ഇന്ന് (സെപ്റ്റംബർ 19) 

കോവിഡ് മഹാമാരി കാലത്ത് നാടിന്റെ നന്മക്കായി കുടുംബശ്രീ അയല്‍ക്കൂട്ട തല പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇന്ന് (സെപ്റ്റംബർ 19) വൈകുന്നേരം 7 മണിക്ക്  നഗരസഭ പരിധിയിലെ 400 ഓളം അയല്‍ക്കൂട്ടങ്ങളിലെ 6340 കുടുംബങ്ങള്‍ ഒരേ ദിവസം ഒരേ സമയം ഓണ്‍ലൈന്‍ വഴിയാണ് ഒത്തുചേരുന്നത്. കോവിഡ് പ്രതിരോധത്തിനായി തിരി തെളിയിച്ച് പ്രതിജ്ഞ ചൊല്ലിയാണ് യോഗം ആരംഭിക്കുക. കോവിഡ് പ്രതിരോധത്തിനായി അയല്‍ക്കൂട്ട പ്രദേശത്ത് ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കും, കോവിഡ് വന്ന വീടുകളില്‍ എന്തെല്ലാം ചെയ്യണം, അയല്‍പക്ക നിരീക്ഷണ സമിതി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള കര്‍മ്മ പദ്ധതി അവതരിപ്പിക്കും. യോഗത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സംസ്‌കാരിക, ആരോഗ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

date