Skip to main content

*ലേഡീസ് ഹോസ്റ്റലില്‍ മേട്രന്‍ ഒഴിവ്*

മാനന്തവാടി തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്‍ജിനീയറിങ്  കോളേജ് ലേഡീസ് ഹോസ്റ്റലില്‍ മേട്രന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, അക്കൗണ്ട് കീപ്പിംഗ് പരിചയം എന്നിവയാണ് യോഗ്യത. മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കുന്നവര്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ താമസിക്കേണ്ടതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 28ന് മുമ്പായി കോളേജില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം കോളേജില്‍ നിന്നു നേരിട്ടും വെബ് സൈറ്റിലും ലഭിക്കും. അഭിമുഖത്തിനായി തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകമായി അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒക്ടോബര്‍ ഒന്നിന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

date