Skip to main content

*വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു*

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പി എം ഇ ജി പി യൂണിറ്റുകളുടെ വികസനത്തിന് ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും. പൊതു വിഭാഗത്തിന് വായ്പത്തുകയുടെ 25 ശതമാനവും വനിതാ, പിന്നോക്ക, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് 35 ശതമാനവും സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202 602 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

date