Skip to main content

*നിയമ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു*

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍  വൈത്തിരി ഗ്രാമപഞ്ചായത്തില്‍  വെച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കായി നിയമ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത് പ്രസിഡന്റ് എം.വി. വിജേഷ് ബോധവല്‍ക്കരണ ക്ലാസിന്റെ  ഉദ്ഘാടനം  നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ അവരുടെ ദൈനം ദിന ഔദ്യോഗിക കൃത്യ നിര്‍വഹണ വേളയില്‍ അറിഞ്ഞിരിക്കേണ്ട നിയമ സേവന അതോറിറ്റി നിയമം, വിക്ടിം കൊമ്പന്‍സഷന്‍ സ്‌കീം, ഏര്‍ളി ആക്‌സസ് ടു ജസ്റ്റിസ് പ്രോട്ടോകോള്‍, പോക്‌സോ നിയമം, മെന്റല്‍ ഹെല്‍ത്ത് ആക്ട്, രക്ഷിതാകളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമം, ശൈശവ വിവാഹം തടയുന്നതിനായുള്ള നിയമം, ബാല നീതി നിയമം 2015 തുടങ്ങിയ നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലയിലെ  മറ്റ് പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്കും ഇത്തരത്തിലുള്ള ക്ലാസ് സംഘടിപ്പിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ.കെ രാജേഷ് പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി പി.കെ ഇന്ദിര സ്വാഗതം പറഞ്ഞു.

date