Skip to main content

*സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു*

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തുകയും പഠിതാക്കളുടെ തുടര്‍ പഠനത്തിനായി കരിയര്‍ കൗണ്‍സലിങ് ക്ലാസ് നല്‍കുകയും ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിജയിച്ച 22 പട്ടിക വര്‍ഗ്ഗ പഠിതാക്കളെയാണ് ആദരിച്ചത്. മാനന്തവാടി മുനിസിപ്പാലിറ്റി പ്രേരക് ക്ലാരമ്മ, കെ.പി ജോണി എന്നിവരാണ് പഠിതാക്കളെ ആദരിക്കുന്നതിന് മൊമന്റേയും സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യണി, ബ്ലോക്ക് മെമ്പര്‍ മാരായ ഇന്ദിര പ്രേമചന്ദ്രന്‍, രമ്യാ താരേഷ്, വിമല, ബാലന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാലചന്ദ്രന്‍, പ്രേരക്മാരായ ലീല ഷാജന്‍, ജോണി, ഷാജുമോന്‍, നൗഫല്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ പ്രേരക് മുരളീധരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date