Skip to main content

സൗജന്യ കൗണ്‍സിലിംഗ്

എല്‍.ബി.എസ്സ് സെന്ററിന്റെ കീഴിലുളള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളിലുളള ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയര്‍ കൗണ്‍സലിംഗ് എന്നീ വിഷയങ്ങളില്‍ സൗജന്യ കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നു.  താല്‍പര്യമുളള രക്ഷാകര്‍ത്താക്കള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2345627, 9539058139.

date