Skip to main content

സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍

ആലപ്പുഴ: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതി വഴി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നു. 

കാര്‍ഷിക യന്ത്രങ്ങള്‍ക്കും  ഉപകരണങ്ങള്‍ക്കും 50 ശതമാനം വരെയും കാര്‍ഷിക ഉത്പ്പന്ന സംസ്‌ക്കരണ, മൂല്യ വര്‍ധന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി എട്ടു ലക്ഷം രൂപ വരെ അനുവദിക്കും. കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നല്‍കും.

വിശദ വിവരങ്ങള്‍ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 0477 2266084, വെബ്‌സൈറ്റ്: agrimachinery.nic.in

date