Skip to main content

ഗാന്ധി ജയന്തി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'മനുഷ്യന്‍, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടില്‍' എന്നതാണ് വിഷയം. യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 500 വാക്കില്‍ കവിയാത്ത രചനകള്‍ ഒക്‌ടോബര്‍ രണ്ടിനകം ഇ മെയിലായി അയക്കണം. വിദ്യാര്‍ഥിയുടെ പേര്, സ്‌കൂള്‍, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേക പേജില്‍ ഉപന്യാസത്തോടൊപ്പം ഉണ്ടാകണം. ഇ മെയില്‍ അയക്കേണ്ട വിലാസം: kannurprdcontest@gmail.com

date