Skip to main content

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഞായറാഴ്ച ജില്ലയില്‍

തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഞായറാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ ഒമ്പത് മണി-  ഫിഷറീസ് വകുപ്പ് പാര്‍ക്ക് വ്യൂ സീഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം, വെള്ളിക്കീല്‍
10 മണി:  വി ശിവദാസന്‍ എം പിയുടെ നേതൃത്വത്തില്‍ പിന്നോക്ക ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ടാബുകളുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം, പേരാവൂര്‍ ടൗണ്‍
11 മണി: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മാത്യു കെ തോമസിന് പയ്യാവൂര്‍ പൗരാവലിയുടെ സ്വീകരണ ഉദ്ഘാടനം, പയ്യാവൂര്‍ ടൗണ്‍
12 മണി: മലപ്പട്ടം പഞ്ചായത്ത് സമഗ്രപദ്ധതി രേഖ പ്രകാശനവും ഗ്രീന്‍ കാര്‍ഡ് വിതരണോദ്ഘാടനവും, മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍
വൈകീട്ട് മൂന്ന് മണി: തളിപ്പറമ്പ് റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനം, എമിറേറ്റ്‌സ് മാള്‍ തളിപ്പറമ്പ്
3.30: ചൊറുക്കള- ബാവുപ്പറമ്പ്- മയ്യില്‍- കൊളോളം റോഡ് സന്ദര്‍ശനം
4.30: കൈരളി ചിറക്കല്‍ രാജാസ് എച്ച്എസ്എസ് ജനകീയ കാന്റീന്‍ സമുച്ചയം ഉദ്ഘാടനം, ചിറക്കല്‍
5.30: യൂണിറ്റി ഓഫ് താണ- ആദര സംഗമവും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് വീല്‍ ചെയര്‍ കൈമാറ്റവും, ചേമ്പര്‍ ഹാള്‍ കണ്ണൂര്‍
6.30: മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പുരോഗതിക്കായി രൂപപ്പെടുത്തിയ www.keralakonnect.com ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം ഉദ്ഘാടനം.
 

date