Skip to main content

കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാനുളള തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാദമി എട്ട് മാസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുളള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കും. തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന ഒക്ടോബര്‍ അഞ്ച് വരെ നീട്ടി.   കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.  

 

date