Skip to main content

എംടെകിന് അപേക്ഷിക്കാം

തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളേജുകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.റ്റികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും കോഴ്‌സ് മുഖേന ലഭിക്കും. ഏതാനും സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ.യുടെ സ്റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.inwww.gecbh.ac.in, 7736136161, 9995527866. ~ഒക്‌ടോബർ 7നകം അപേക്ഷിക്കണം.
പി.എൻ.എക്‌സ്. 3486/2021
 

date