Skip to main content

ആജീവനാന്ത നേട്ട പുരസ്‌കാരത്തിന് അപേക്ഷിക്കാം

കേരള ഡെന്റൽ കൗൺസിൽ, ആജീവനാന്ത നേട്ട പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് 60 വയസ്സിനു മുകളിലുള്ളതും ദന്താരോഗ്യ മേഖലയിലും, ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ദന്ത ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നേരിട്ടും സംഘടനകൾ, വ്യക്തികൾ എന്നിവർ നാമനിർദ്ദേശം ചെയ്തും അപേക്ഷ നൽകാം. വിശദവിരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
പി.എൻ.എക്‌സ്. 3487/2021

date