Skip to main content

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (കാലാവധി-8 മാസം, യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (കാലാവധി-7 മാസം യോഗ്യത എസ്.എസ്.എൽ.സിയോ അതിനു മുകളിലോ) ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (കാലാവധി-6 മാസം യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (കാലാവധി-3 മാസം യോഗ്യത- എസ്.എസ്.എൽ.സിയോ മുകളിലോ) എന്നീ കോഴ്‌സുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. പഠന കേന്ദ്രങ്ങൾ: തിരുവനന്തപുരം-പാളയം, കടമ്പാട്ടുകോണം, കൊല്ലം, ആലപ്പുഴ-ചെങ്ങന്നൂർ, ഇടുക്കി-തൊടുപുഴ, മലപ്പുറം- പെരിന്തൽമണ്ണ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ-തളിപ്പറമ്പ്. വിശദവിവരങ്ങൾക്ക്: 9072592417, 9072592412, 9188665545.
പി.എൻ.എക്‌സ്. 3488/2021

date