Skip to main content

ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിൽ മെഡിക്കൽ/ എൻജിനിയറിങ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതും പി.എച്ച്.ഡി നേടിയതുമായ പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ ആദരിക്കും. അർഹരായ വിദ്യാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പും ബയോഡേറ്റയും ഒക്‌ടോബർ 5നകം ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ചീഫ് പബ്ലിസിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2315375.
പി.എൻ.എക്‌സ്. 3490/2021

date