Skip to main content

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു

എറണാകുളം : കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ  ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി  (ART) കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ  , സ്റ്റാഫ് നഴ്സ് , ലബോറട്ടറി ടെക്നീഷ്യൻ, 

കൗൺസിലർ തസ്തികകളിൽ സെപ്റ്റംബർ 24 ന് ടെലഫോൺ മുഖാന്തരം നടത്താനിരുന്ന  അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി 

അപേക്ഷകരെ അപേക്ഷകൾ അയച്ച ഇ-മെയിലിൽ അറിയിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  : 0484 - 2754000 extn 2004

date