Post Category
കൊതുകിൻ്റെ ജൈവിക നിയന്ത്രണ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച
എറണാകുളം -ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായുള്ള കൊതുകിൻ്റെ ജൈവിക നിയന്ത്രണ ക്യാമ്പയിൻറെ ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് എറണാകുളം ശ്രീനാരായണ സേവാ സംഘം ഓഫീസ് അങ്കണത്തിൽ വച്ച് കൊച്ചി കോര്പ്പറഷൻ മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിക്കും. സെപ്റ്റംബർ 23 മുതൽ 25 വരെയാണ് ക്യാംമ്പയിൻ നടത്തുന്നത്. കൗൺസിലർ സുധാ ദിലീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, നോൺ കോവിഡ് സർവെയലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് , ശ്രീനാരായണ സേവാ സംഘം പ്രസിഡൻ്റ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ , സെക്രട്ടറി പി. പി രാജൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
date
- Log in to post comments