Skip to main content

ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്.  അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരൽ ആന്റ് ഫാഷൻ ഡിസൈനിങ് വിഭാഗവുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 3499/2021
 

date