Skip to main content

ഹയർസെക്കണ്ടറി (വൊക്കേഷണൽ ) കോഴ്‌സുകളിലേക്കുള്ള  പ്രവേശനം ആരംഭിച്ചു

ഹയർസെക്കണ്ടറി (വൊക്കേഷണൽ)  പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. www.admission.dge.kerala.gov.in ലെ Higher Secondary (Vocational Admission) എന്ന ലിങ്കിലൂടെ പ്രവേശിച്ച് First Allotment Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ലിങ്കിൽ നിന്നു തന്നെ അലോട്ട്‌മെന്റ് ലെറ്റർ ലഭിക്കും.
പി.എൻ.എക്‌സ്. 3505/2021

 

date