Skip to main content

സിവില്‍ സര്‍വീസ് പ്രിലിമിനറി കോച്ചിങ് ക്ലാസ് ആരംഭിക്കുന്നു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കില സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ 2022 മെയ് 31 വരെ 8 മാസം ദൈര്‍ഘ്യമുള്ള കോച്ചിങ് ആണ് തുടങ്ങുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ബിരുദ യോഗ്യരായ ആശ്രിതര്‍ക്ക് 2021 ഒക്ടോബര്‍ 5 വരെ പ്രവേശനത്തിന് അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് www.kile.kerala.gov.in

date