Skip to main content

കടങ്ങോട് തെങ്ങ് കൃഷി പുനരുദ്ധാരണവും കാര്‍ഷിക ഡാറ്റ ബാങ്ക് തയ്യാറാക്കലും

കടങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായികായ്ഫലം കുറവുള്ള തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം കായ്ഫലം കൂടുതല്‍ ലഭിക്കുന്നതെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിച്ച് തെങ്ങുകൃഷിയെ സംരക്ഷിക്കലാണ് ലക്ഷ്യം.
തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മുറിച്ചുമാറ്റുന്ന ഒരു തെങ്ങിന് 1000 രൂപ വീതം കര്‍ഷകര്‍ക്ക് ലഭിക്കും. കൂടാതെ മുറിച്ചു മാറ്റിയ തെങ്ങിന് പകരം പുതിയ തെങ്ങിന്‍ തൈയും കര്‍ഷകര്‍ക്ക് എത്തിക്കും. ഇതിന്റെ വിതരണമാണ് ആരംഭിച്ചത്.

date