Skip to main content

ജനറല്‍ ആശുപത്രിയില്‍ ടി എം ടി, കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എച്ച് എം സി യുടെ കീഴില്‍ ഒരു ടി എം ടി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം), രണ്ട് കാത്ത് ലാബ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തും. അപേക്ഷകര്‍ക്ക് ഡിപ്ലോമ / ഡിഗ്രി ഇന്‍ കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജി യോഗ്യത വേണം. 50 വയസിന് താഴെയാണ് പ്രായപരിധി. 650 രൂപ ദിവസ വേതനമായി ലഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍ : 0487-2427778

date