Skip to main content

പരിയാരത്ത് ബനാന ആന്റ് വെജിറ്റബിള്‍ ഹൗസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 25)

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ വരുന്ന കേരളത്തിലെ രണ്ടാമത്തെ ബനാന ആന്റ് വെജിറ്റബിള്‍ പായ്ക്ക് ഹൗസിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 25) പരിയാരത്തെ വേളൂക്കരയില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വൈകുന്നേരം അഞ്ചിന് പായ്ക്ക് ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനാകും. റവന്യൂ മന്ത്രി അഡ്വ കെ രാജന്‍ പായ്ക്ക് ഹൗസിന്റെ ആദ്യ വില്‍പന നടത്തും. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ബെന്നി ബെഹനാന്‍ എം പി, സനീഷ് കുമാര്‍ ജോസഫ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

date