Skip to main content

ഫോറസ്ട്രി കോളേജില്‍ വിത്തു സംഭരണ കേന്ദ്രം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഫോറസ്ട്രി കോളേജില്‍ നിര്‍മിക്കുന്ന ഔഷധ സസ്യങ്ങളുടെ ആധുനിക രീതിയിലുള്ള വിത്തു സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനവും ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 25)നടക്കും.
ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓണ്‍ലൈനായാണ്നിര്‍വ്വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെനൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫോറസ്ട്രി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി അഡ്വ.കെ.രാജന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ എം.പി. ടി.എന്‍ പ്രതാപന്‍ മുഖ്യാതിഥി ആയിരിക്കും. ജില്ലാഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ഉല്‍പാദനത്തിനാവശ്യമായ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കര്‍ഷകര്‍ സംഭരിക്കുന്ന വിത്തുകള്‍ ആവശ്യാനുസരണം സൂക്ഷിച്ചു വയ്ക്കുന്നതിനുമാണ് വിത്ത് കേന്ദ്രം വിഭാവനം ചെയ്യുന്നത്. 

 

date