Skip to main content

ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്സിഡിയോടുകൂടി നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർധിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാൻ കർഷകർക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതിയിൽ ചെലവിൻ്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും പദ്ധതി നിർബന്ധങ്ങളോടെ ധനസഹായമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ജില്ലയിലെ കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 9383471422, 9383471423, 9383471425, 0487-2325208  

 

date