Skip to main content
 തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പിലെ റേഷൻ കട മാറ്റിയ വിഷയത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ എം. രാജഗോപാലൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം

റേഷൻകട മാറ്റം: ജില്ലാ കളക്ടർ ശനിയാഴ്ച സ്ഥലം സന്ദർശിക്കും

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പിൽ പ്രവർത്തിച്ചുവന്ന 73ാം നമ്പർ റേഷൻ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സ്ഥലം സന്ദർശിക്കും. എം. രാജഗോപാലൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കളക്ടറുടെ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 26ന് രാവിലെ 11ന് ചേംബറിൽ എം. രാജഗോപാലൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കും.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.പി. അനിൽകുമാർ, ഹോസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, വാർഡ് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.

date