Skip to main content

കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു

 കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം  വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ  ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ, സെൽഫ് സർവീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയിൽ ഡിജിറ്റൽ ഓൺ ബോർഡിംഗ് ആരംഭിക്കുന്നു. ഡിജിറ്റൽ ഇടപാട് ആരംഭിക്കുന്നതിന്റെ ഭാഗമായി തെരുവ് കച്ചവടക്കാർക്ക് ക്യു ആർ കോഡ് വിതരണവും ഡിജിറ്റൽ ഓൺ ബോർഡിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കച്ചവടം നടത്തുന്ന 91 പേർക്കാണ് ക്യു.ആർ കോഡ് നൽകിയത്. ക്യാമ്പ് നഗരസഭ  ചെയർപേഴ്‌സൺ കെ. വി.സുജാത  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി അഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ കെ.വി മായാകുമാരി, സി ഡി എസ് ചെയർപേഴ്‌സൺ കെ സുജിനി , നഗരസഭ സെക്രട്ടറി റോയ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ പി.എൻ യു എൽ എം കോർഡിനേറ്റർ  സി എം ബൈജു , ജില്ലാ കോർഡിനേറ്റർ നൌഫൽ എന്നിവർ സംസാരിച്ചു.
 

date