Skip to main content

പട്ടികവർഗ വിഭാഗക്കാർക്ക്  കർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന്  ആനൂകൂല്യം

 കാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന   സ്മാം പദ്ധതിയിൽ  സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.  കാർഷിക  ഉൽപ്പന്ന സംസ്‌ക്കരണ/മൂല്യ വർധന യന്ത്രങ്ങൾ, കൊയ്ത്തുമെതിയന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറു നടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ വാട്ടർ പമ്പ് മുതലായവ പദ്ധതി നിബന്ധനകൾക്ക് വിധേയമായി സബ്‌സിഡിയോടെ ലഭ്യമാണ്.  കാർഷിക യന്ത്രങ്ങൾക്ക്/ഉപകരണങ്ങൾക്ക്  50 ശതമാനം വരെയും കാർഷിക ഉത്പന്ന സംസ്‌ക്കരണ/മൂല്യ വർദ്ധന യന്ത്രങ്ങൾക്ക്/ഉപകരണങ്ങൾക്ക്  60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭ്യമാണ്.   അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ പരമാവധി എട്ട് ലക്ഷം രൂപ വരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം.  
https://agrimachinery.nic.in  ലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുളള കൃഷി ഭവനിലോ ജില്ലയിലെ കൃഷി കൃഷി അസിസ്റ്റന്റ്    എക്‌സിക്യുട്ടീവ്  എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ: 9497835818, 7907319593, 9349050800.

date