Skip to main content

 ഗോശ്രീ ഒന്നാം പാലത്തിൽ  വഴിവിളക്കുകൾ പ്രകാശിച്ചു

ജിഡയുടെ ഉടമസ്ഥതയിലുള്ള ഗോശ്രീ ഒന്നാം പാലത്തിൽ  വഴിവിളക്കുകൾ  തെളിഞ്ഞു.
 

അടുത്ത രണ്ടു പാലങ്ങളിലും വിളക്ക് തെളിയിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.  വഴി വിളക്കുകൾ തെളിയിക്കുന്നതോടൊപ്പം മൂന്ന് പാലങ്ങൾക്കും ആവശ്യമായ പുന:നിർമ്മാണ ജോലിക്ക നടപ്പിലാക്കി ഗതാഗതം സുഗമവും സുരക്ഷിതവുമാക്കും.

ഗോശ്രീ ജംഗ്ഷനിൽ ലൂർദ്ദ് ആശുപത്രിയുമായി സഹകരിച്ച് ശിൽപം സ്ഥാപിക്കാന സൗന്ദര്യവൽക്കരണം നടത്താനും പദ്ധതിയുണ്ട്.

സന്ദർശകർക്കായി നിരവധി മാറ്റങ്ങളാണ്  ക്വീൻസ് വാക്ക് വേയിൽ ഒരുക്കുന്നത് .  സുരക്ഷാ ക്യാമറകൾ
പുതിയ രൂപത്തിൽ ക്രമീകരിക്കും. ക്രെഡായ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്നിവരുമായി സഹകരിച്ച് വോക്ക് വേയിൽ ശൗചാലയം  നിർമ്മിക്കും. ബെറ്റർ കൊച്ചി റെസ്പോൺസ് തയ്യാറാക്കുന്ന ഡിസൈൻ ഉപയോഗപ്പെടുത്തി നൂതന ശൈലിയിലുള്ള അംഗീകൃത ഭക്ഷണശാലകൾ വോക്ക് വേയിൽ  പ്രവർത്തനസജ്ജമാക്കുമെന്നും ജിഡ സെക്രട്ടറി അറിയിച്ചു

date