Skip to main content

ജില്ലയിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂര്‍ത്തിയാക്കും

 

എറണാകുളം- ജില്ലയില്‍ ഈ മാസം അവസാനത്തോടു കൂടി  അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂര്‍ത്തിയാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ ജാഫര്‍മാലിക്കിൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ ആദ്യ ഡോസ് വാക്സിനേഷൻ അവസാനഘട്ടത്തില്‍ ആണ്. സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാക്സിനേഷൻ പൂര്‍ത്തിയാവാത്ത സ്ഥലങ്ങളിലും അതിഥി തൊഴിലാളികള്‍ കൂടുതലുള്ള മേഖലകളിലും വാക്സിനുകള്‍ വിതരണം ചെയ്യും. രണ്ടാം ഡോസ് വാക്സിനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് ജില്ലാ തലത്തിലേക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു.

വിവിധ തലങ്ങളിലുള്ള കോവിഡ് രോഗികള്‍, സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയ വിവരങ്ങള്‍ യഥാസമയം തയ്യാറാക്കണം. കണക്കുകളില്‍ പിശകുകള്‍ വരുന്നില്ലെന്ന കൃത്യമായി ഉറപ്പ് വരുത്തണം.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഡി.സി.പി ഐശ്വര്യ ഡോഗ്രേ ഡി.എസ്.ഓ ഡോ.എസ് ശ്രീദേവി, ദേശീയ ആരോഗ്യ മിഷൻ ഡി.പി.എം ഡോ മാത്യൂസ് നുമ്പേലി  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date