Skip to main content

കോവിഡ് മഹാമാരി  വായനയെ ശക്തിപ്പെടുത്തി : മന്ത്രി പി. രാജീവ്

 

കോവിഡ് മഹാമാരി വായനയെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് . എറണാകുളം പബ്ളിക് ലൈബ്രറിയുടെ ഡിജിറ്റൽ - നവീകരിച്ച റഫറൻസ് ലൈബ്രറികളുടെ ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.

കാലഘട്ടത്തിനനുസരിച്ച് വായനയും പുതിയ രൂപങ്ങളിലേക്ക്  മാറി . ചരിത്ര രേഖകൾ മനസ്സിലാക്കുന്നതിന് ഡിജിറ്റൽ ലൈബ്രറികൾ ഉപകരിക്കും. കാലഘട്ടത്തിന് അനുസൃതമായി ലൈബ്രറികൾ വളരണം.  ഗ്രന്ഥശാലകൾ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ നൽകിയ സേവനങ്ങൾ വളരെ വലുതാണ്. നഗരത്തിലെ കോളേജുകളും ലൈബ്രറിയും തമ്മിൽ നല്ല ബന്ധം വളർത്തിയെടുക്കണം - മന്ത്രി പറഞ്ഞു.

നവീകരിച്ച റീഡിങ് റൂമിന്റെ ഉദ്ഘാടനം മേയർ അഡ്വ . എം അനിൽകുമാർ നിർവ്വഹിച്ചു. കുട്ടികൾക്കായി നടത്തിയ പുസ്തക അവലോകന വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സുധ ദിലീപ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണൽ ഹെഡുമായ ജോയ് തോമസ്, ലൈബ്രറി സെക്രട്ടറി അശോക് എം ചെറിയാൻ തുടങ്ങിയർ പങ്കെടുത്തു

date