Skip to main content

റാന്നി താലൂക്ക് ആശുപത്രിക്ക് പുതുതായി  മൂന്നു തസ്തിക കൂടി അനുവദിച്ചു  

റാന്നി താലൂക്ക് ആശുപത്രിക്ക് പുതുതായി മൂന്നു തസ്തിക കൂടി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റാന്നി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍  ആശുപത്രിയിലെ തസ്തികകളുടെ പരിമിതി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്ന് മന്ത്രി എംഎല്‍എയ്ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

date