Skip to main content

ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2021 വര്‍ഷത്തെ ധീരതയ്ക്കുള്ള അവാര്‍ഡിനായി ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  സാഹസികമായി മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പടുത്തുന്നതിലേക്കും/ സാമൂഹ്യതിന്മകള്‍ക്കെതിരെ ധൈര്യപൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കാം. 2020 ജൂലൈ ഒന്നിനും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷ ഫോം ഐ.സി.സി.ഡബ്ലൂവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689 533 നിന്നും ലഭിക്കും.  ഫോണ്‍-0468 2319998.

date