Skip to main content

പാമോലിന്‍, സണ്‍ഫ്‌ളവര്‍ ഓയില്‍  താല്പര്യ പത്രം താല്ക്കാലികമായി നീട്ടി

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ശബരി ബ്രാന്‍ഡഡ് ഉല്പന്നങ്ങളായ പാമോലിന്‍ /സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിനുള്ള താല്പര്യപത്രം താല്ക്കാലികമായി നീട്ടിയതായി സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ അറിയിച്ചു. ഈ ഉല്പന്നങ്ങളുടെ  പൊതുവിപണി വിലയിലെ അസ്ഥിരത കണക്കിലെടുത്താണ് തീരുമാനം. ശബരി കറി / മസാല പൊടികള്‍, റവ / മൈദ, ഹാന്‍ഡ് വാഷ് / ഹാന്‍ഡ് സാനിറ്റൈസര്‍ / ടോയ് ലറ്റ് ക്ലീനര്‍ / ഡിറ്റര്‍ ജന്റ് പൗഡര്‍ എന്നിവയുടെ താല്പര്യ പത്രത്തില്‍ നിന്ന് അനക്സര്‍ ബി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കച്ചവട സ്ഥാപനങ്ങളുടെ വാര്‍ഷിക വിറ്റുവരവ് 100 കോടി എന്നത് ഒരു കോടിയായി മാറ്റം വരുത്തിയിട്ടുള്ളതായും സി.എം.ഡി അറിയിച്ചു.

date