Post Category
വയോശ്രേഷ്ഠ സമ്മാൻ; അപേക്ഷ ക്ഷണിച്ചു
വയോജന ക്ഷേമ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മുതിർന്ന പൗരൻമാർക്കും മുതിർന്ന പൗരൻമാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവർക്കും നൽകുന്ന കേന്ദ്രസർക്കാരിന്റെ 2018 ലെ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ പൂരിപ്പിച്ച അപേക്ഷ ക്ഷേമപ്രവർത്തനങ്ങളുടെ വിശദവിവരം(ഇംഗ്ലീഷിൽ തയ്യാറാക്കിയത്), ഫോട്ടോ പ്രസ് കട്ടിംഗുകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂൺ 18 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0497 2712255.
date
- Log in to post comments