കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്‍റേയും ജനമൈത്രി പോലീസിന്‍റേയും ആഭിമുഖ്യത്തില്‍ ആരംഭിച്ച മൂന്നാമത്തെ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ ആറډുള പോലീസ് സ്റ്റേഷനില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത വിക്രമന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കി ള്‍ ഇന്‍സ്പെക്ടര്‍ ബി.അനില്‍, എസ്.ഐ മാരായ സി.കെ.വേണു, ജിബു ജോണ്‍, സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം പ്രഭ രവീന്ദ്രന്‍, കുടുംബശ്രീ എ.ഡി.എം.സി മാരായ വി.എസ്.സീമ, എ.മണികണ്ഠന്‍, പി.ആര്‍.അനുപ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു സുരേന്ദ്രന്‍, സ്നേഹിത കൗണ്‍സിലര്‍ ദീപ, റസിയ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ അര്‍ച്ചന, വിനീത, രജ്ഞന, പി.ആര്‍.ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവിധ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നവയെ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഇടപെടലിലൂടെ പരിഹരിക്കുകയാണ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍ററിന്‍റെ ലക്ഷ്യം.
(പിഎന്‍പി 1528/18)
- Log in to post comments