വായനാ പക്ഷാചരണം സംഘാടക സമിതി രൂപീകരിച്ചു
ജില്ലയില്‍ ഈ വര്‍ഷത്തെ വായനാ പക്ഷാചരണം ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെ സംഘടിപ്പിക്കുവാന്‍ എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി ചെയര്‍മാനായും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍.ചന്ദ്രമോഹന്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി വായനയുടെ സന്ദേശം വിദ്യാര്‍ത്ഥികളിലും ജനങ്ങളിലുമെത്തിക്കുന്നതിന് ജില്ലയിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. നെഹ്രു യുവ കേന്ദ്ര വാളണ്ടിയര്‍മാര്‍, സാക്ഷരതാ -കുടുംബശ്രീ -ഗ്രന്ഥാശാലാ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ തലങ്ങളില്‍ വായനാ മത്സരം, ചര്‍ച്ചകള്‍, സെമിനാറുകള്‍ സംഘടിപ്പിക്കും. സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്നവിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍.ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1206/18)
- Log in to post comments