Skip to main content

കയര്‍  സംഘങ്ങളില്‍ സൗരോര്‍ജ്ജ പാനലുകള്‍:   ഉദ്ഘാടനം 15ന്

 

വൈദ്യുതി തടസ്സം പരിഹരിച്ച് കയര്‍ ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വൈക്കം കയര്‍ പ്രോജക്ടിന് കീഴിലുളള കയര്‍  സംഘങ്ങളില്‍ സൗരോര്‍ജ്ജ പാനലുകളും ഡിഫൈബറിംഗ് മെഷീനുകളും സ്ഥാപിക്കുന്നു. അനെര്‍ട്ടിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15 ധനകാര്യ-  കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വൈക്കം ആശ്രമം സ്‌കൂള്‍ മൈതാനിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കയര്‍ വികസന വകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ടവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുന്‍ എം.എല്‍.എ ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം           നടത്തും. അനെര്‍ട്ട് ഡയറക്ടര്‍ ആര്‍. ഹരികുമാര്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ അദ്ധ്യക്ഷ ഇന്ദിരാദേവി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതന്‍, കെ.കെ. രജ്ഞിത്ത്, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ തുടങ്ങിയവര്‍ സംസാരിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ മെഷിനറി ഫാക്ടറി ചെയര്‍മാന്‍ കെ.പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.എന്‍.സായ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിക്കും. കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എം. പത്്മകുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ എസ്. സുധാവര്‍മ്മ  നന്ദിയും പറയും.  

                                                    (കെ.ഐ.ഒ.പി.ആര്‍-1209/18)

date