Skip to main content

സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കാന്‍ അവസരം

 

2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് നവംബര്‍ 30 വരെ www.employment.kerala.gov.in ലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പുതുക്കല്‍ നടത്താമെന്ന് മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്േചഞ്ചിന്റെ പരിധിയില്‍ വരുന്ന (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയവര്‍ക്ക്) നേരിട്ടോ ദൂതന്‍ മുഖേനയോ ഓണ്‍ലൈനായോ പുതുക്കല്‍ നടത്താം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ ചെയ്ത് നിശ്ചിത സമയത്തിനകം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവരും മെഡിക്കല്‍ ഗ്രൗണ്ടിലും
ഉപരിപഠനാര്‍ഥവും ജോലി രാജി വെച്ചവര്‍ക്കും ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിംഗ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഫോണ്‍: 04924-222508.

date