Skip to main content

ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരം;  വീഡിയോകള്‍ ഒക്ടോബര്‍ എട്ട് വരെ അയക്കാം

 

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരം  സംഘടിപ്പിക്കുന്നു. മൂന്ന് മിനിട്ടില്‍ അധികരിക്കാത്ത വീഡിയോ ആണ് മത്സരത്തിന് പരിഗണിക്കുന്നത്. ലളിതമായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം. വീഡിയോ 25 എം.ബി.യില്‍  കുറയരുത്. തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1750, 1250, 1000 രൂപ പാരിതോഷികം ലഭിക്കും.  വിദ്യാര്‍ത്ഥികള്‍ പേര്, സ്‌കൂള്‍ വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം prddailyrelease@gmail.com വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505329.

 

date