Skip to main content

വില്ലേജ് ഓഫീസുകള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചു

 

 

 

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് വില്ലേജ് ഓഫീസുകള്‍ക്കായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ചേളന്നൂര്‍ വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും എലത്തൂര്‍ വില്ലേജ് ഓഫീസിന്റെ അറ്റകുറ്റപണിയ്ക്കായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് മണ്ഡലത്തിലെ നന്മണ്ട വില്ലേജ് ഓഫീസ് ഇതിനകം സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റിയിട്ടുണ്ട്. കാക്കൂര്‍, ചേളന്നൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്

date