Skip to main content

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം

 

എടപ്പാള്‍ നെല്ലിശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ  എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ/ഡി.ഡി.ടി.ഒ/ഡി.സി.എ/ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ ഏഴിന് കോളജില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0494 2689655, 8547006802.

date