Skip to main content

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് : റദ്ദായ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം

എംപ്ലോയ്മെൻ്റ് ഡയറക്ടറുടെ സർക്കുലർ പ്രകാരം വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നതും അത് മൂലം നഷ്ടപ്പെട്ട സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിനും അവസരം ഒരുക്കുന്നു. ഉത്തരവ് പ്രകാരം 10/1999 മുതൽ 06/2021 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് പ്രസ്തുതകാലയളവിൽ നൽകാൻ കഴിയാതിരുന്നവർക്കും നഷ്ടപ്പെട്ട സീനിയോറിറ്റിയോടെ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനാണ് അവസരം. 01.10.2021 മുതൽ 30.11.2021 വരെയാണ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. പ്രത്യേക പുതുക്കലിനുള്ള ഓൺലൈൻ സൗകര്യം www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ : 0487-2331016

date